29
Nov 2021
Monday
Covid Updates

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (31-10-2021)

  Todays headlines

  പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രിയുടെ മിന്നല്‍ പരിശോധന; മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

  തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. നവംബര്‍ ഒന്ന് മുതല്‍ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്നതിനുമുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. മുറികളിലും അടുക്കളയിലും ശുചിത്വമില്ലായ്മ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.

  സ്കൂൾ തുറക്കൽ വിദ്യാഭ്യാസരംഗത്ത് വൻ ഉണർവുണ്ടാക്കും, മാസ്ക്കും ജാഗ്രതയും മുഖ്യം: മുഖ്യമന്ത്രി

  സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വൻ ഉണർവുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും നൽകണമെന്നും പിണറായി പറഞ്ഞു.

  വൈകിയാണെങ്കിലും നീതി ലഭിച്ചു; സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാനാകില്ല; ബിനീഷ് കോടിയേരി

  കള്ളപ്പണകേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. ഇത്രയും കാലം ജയിലിൽ കിടന്നത് ഭീഷണിക്ക് വഴങ്ങാത്തതിനാലെന്ന് പ്രതികരണം. വൈകിയാണെങ്കിലും നീതി ലഭിച്ചു. കോടതിയോട് നന്ദിയെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.

  നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ആറുപേര്‍ പിടിയില്‍

  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ചുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറുപേരെ പിടികൂടി. രണ്ടര കോടി വിലവരുന്ന സ്വര്‍ണമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും പിടിച്ചെടുത്തത്.കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണമിശ്രിതം പിടിച്ചത്

  ജി-20 ഉച്ചകോടി റോമില്‍ തുടരുന്നു; വാക്‌സിനേഷനില്‍ ലോകരാജ്യങ്ങളെ സഹായിക്കുമെന്ന് മോദി

  ജി-20 ഉച്ചകോടി റോമില്‍ തുടരുന്നു. കൊവിഡ് മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജി 20 രാജ്യങ്ങളുടെ നേതാക്കള്‍ റോമില്‍ ഒത്തുചേര്‍ന്നത്. റോമില്‍ ആരംഭിച്ച ഉച്ചകോടിയില്‍ ആഗോള സാമ്പത്തിക നിലയും പൊതുആരോഗ്യവും മുഖ്യ ചര്‍ച്ചാവിഷയങ്ങളായി. കൊവിഡ് വാക്‌സിന്‍ ആഗോള തലത്തില്‍ എല്ലാ രാജ്യങ്ങളിലും ലഭ്യമാക്കാന്‍ ജി 20 ഉച്ചകോടി ആഹ്വാനം ചെയ്തു.

  പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ കുറ്റപത്രം തയ്യാറായി; പതിനായിരം പേജുകളുള്ള കുറ്റപത്രം പെന്‍ഡ്രൈവ് രൂപത്തില്‍

  കേരളത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ കുറ്റപത്രം തയ്യാറായി. സംസ്ഥാന ചരിത്രത്തിലാദ്യമായി പെന്‍ഡ്രൈവില്‍ കുറ്റപത്രം നല്‍കുന്നതെന്ന പ്രത്യേകതയും കേസിനുണ്ട്. ഡിജിറ്റല്‍ രൂപത്തിലാക്കിയ കുറ്റപത്രം വൈകാതെ കോടതിയിലും സമര്‍പ്പിക്കും.

  മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ലെന്ന് കേരളം: സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിമാർ

  സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദുമാണ് സന്ദർശനം നടത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാക്കണം എന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടും

  ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

  ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ തുറക്കൽ

  ഇന്ധനവില ഇന്നും കൂട്ടി

  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.

  Story Highlights : Todays headlines

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top