Advertisement

കോൺഗ്രസ് സമരത്തിനിടെ പ്രതിഷേധം; ജോജു ജോർജിന് പിന്തുണയുമായി സിപിഐഎം

November 1, 2021
Google News 1 minute Read

കോൺഗ്രസ് സമരത്തിനിടെ പ്രതിഷേധം നടത്തിയ ജോജു ജോർജിന് പിന്തുണയുമായി സിപിഐഎം രംഗത്ത്. തൃശൂരിലെ സിപിഐഎം നേതാക്കൾ ജോജുവിന്റെ മാളയിലെ വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ചു കൊണ്ടുളള കോൺഗ്രസ് പ്രവർത്തകരുടെ സമരത്തിന് എതിരെ പ്രതികരിച്ച ജോജു ജോർജ്ജിനെ പിന്തുണച്ച് നിരവധി സിപിഐഎം ഡിവൈഎഫ്ഐ നേതാക്കളും രംഗത്തെത്തി.

Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം

സമരത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്ത താരത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൈകൊണ്ട നടപടി അംഗീകരിക്കാൻ കഴിയില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത്തരം നടപടികൾ ഒരു സ്വതന്ത്ര്യ രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല എന്നും ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ജോജുവിനെ പിന്തുണച്ച് കൊണ്ടുളള കുറിപ്പിട്ടത്.

അതേസമയം കൊച്ചിയിൽ സംഘർഷത്തിനിടയാക്കിയ പ്രതിഷേധത്തെ ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത. നടൻ ജോജുവിൻറെ കാർ തകർത്തത് അടക്കമുള്ള പ്രതിഷേധത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ജോജു ക്രിമിനലിനെ പോലെ പെരുമാറിയെന്ന് വിമ‌ർശിച്ചു. വഴിതടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിർപ്പാണെന്നും കൊച്ചി സംഭവം പരിശോധിക്കുമെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ പ്രതികരണം.

Story Highlights : cpim-supports-over-jojugeorge-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here