Advertisement

ടി20 ലോകകപ്പ്: സെഞ്ചുറിയുമായി ജോസ് ബട്‌ലർ, ലങ്കക്ക് 164 റൺസ് വിജയലക്ഷ്യം

November 1, 2021
Google News 1 minute Read

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബട്‌ലറുടെ അപരാജിത സെഞ്ചുറി കരുത്തിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക 12 ഓവറിൽ 78 / 5 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് 2 വിക്കറ്റ് വീഴ്ത്തി.

ടി20 ക്രിക്കറ്റിൽ ബട്‌ലറുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയാണിത്. ബട്‌ലർ പുറത്താകാതെ 67 പന്തിൽ 101 റൺസുമായി നിന്നു. ചമീര എറിഞ്ഞ ഇന്നിംഗ്സിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് ബട്‌ലർ തൻറെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണർ ജേസൺ റോയിയെ(9) തുടക്കത്തിലെ നഷ്ടമായതോടെ ഇംഗ്ലണ്ടിൻറെ സ്കോറിംഗ് മെല്ലെയായി. പിന്നാലെ ഡേവിഡ് മലനെ(6) ചമീരയും ബെയർസ്റ്റോയെ(0) ഹസരങ്കയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പവർപ്ലേയിൽ 35-3ലേക്ക് എത്തി.

Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം

45 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ബട്‌ലർ അടുത്ത 22 പന്തിൽ സെഞ്ചുറിയിലെത്തി. 36 പന്തിൽ 40 റൺസെടുത്ത മോർഗനുമൊത്ത് 112 റൺസിൻറെ കൂട്ടുകെട്ടിലും ബട്‌ലർ പങ്കാളിയായി. ശ്രീലങ്കക്കായി ഹസരങ്ക നാലോവറിൽ 21 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ചമീര 43 റൺസിന് ഒരു വിക്കറ്റെടുത്തു.

Story Highlights : t20-world-cup-2021-england-set-164-runs-target-for-sri-lanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here