Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02-11-2021)

November 2, 2021
Google News 2 minutes Read
nov 2nd top news

മഹിളാ കോൺഗ്രസിന്റെ പരാതിയിൽ തെളിവില്ല; ജോജുവിന്റെ പരാതിയിൽ അറസ്റ്റ് ഉടൻ : കൊച്ചി പൊലീസ് കമ്മിഷണർ ( nov 2nd top news )

റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജു ജോർജിന്റെ വാഹനം തകർത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ജോജു ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനം നികുതി കുറയ്ക്കാത്തതാണ് പ്രശ്‌നം എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കൽ : കെഎൻ ബാലഗോപാൽ

ഇന്ധന വില കുത്തനെ ഉയരുമ്പോഴും സംസ്ഥാനം നികുതി കുറയ്ക്കാത്തതാണ് പ്രശ്‌നം എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റു പല സംസ്ഥാനങ്ങളും നികുതി ഉയർത്തിയപ്പോൾ കേരളം മാറ്റം വരുത്തിയില്ലെന്ന് മന്ത്രി അറിയിച്ചു.

ഇന്ധന വിലവർധന; നികുതി ഭീകരതയെന്ന് പ്രതിപക്ഷം; ഗൗരവമുള്ള വിഷയമെന്ന് ധനമന്ത്രി

ഇന്ധനവിലവർധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

മന്ത്രവാദം : കണ്ണൂരിൽ അഞ്ച് പേർ മരിച്ചതായി വെളിപ്പെടുത്തൽ | 24 Exclusive

മന്ത്രവാദത്തെ ചികിത്സയ്ക്കായി ആശ്രയിച്ച അഞ്ചുപേർ കണ്ണൂർ സിറ്റിയിൽ മരിച്ചതായി വെളിപ്പെടുത്തൽ. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെയുള്ള അസുഖബാധിതരെ മന്ത്രവാദത്തിന് വിധേയരാക്കി മരണത്തിലേക്ക് തള്ളി വിട്ടുവെന്നും മരിച്ച സഫിയയുടെ മകൻ സിറാജ് പടിക്കൽ 24 നോട് പറഞ്ഞു. വിദഗ്ധ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം സിറ്റി സ്വദേശിയായ പതിനൊന്നുകാരി ഫാത്തിമ മരിച്ചിരുന്നു. ( black magic behind kannur deaths )

ജോജുവിന്റെ വാഹനം തകർത്ത കേസ് : പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

സിനിമാ താരം ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. ഇവരെ ഉടൻ പിടികൂടുമെന്നാണ് റിപ്പോർട്ട്. ( joju george car attack )

രാജ്യത്ത് ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു

രാജ്യത്ത് ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌.

Story Highlights : nov 2nd top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here