Advertisement

ടി20 ലോകകപ്പ്; നമീബിയയ്‌ക്കെതിരെ പാകിസ്താന് 45 റൺസിന്റെ തകർപ്പൻ ജയം

November 2, 2021
Google News 2 minutes Read

ടി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ പാകിസ്താന് 45 റൺസിന്റെ ജയം. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 40 റൺസ് എടുത്ത് ക്രൈഗ് വില്യംസും 29 റൺസെടുത്ത സ്റ്റീഫൻ ബാർഡും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡേവിഡ് വൈസ് 27 റൺസ് നേടി.

ആദ്യ ബാറ്റിങിനിറങ്ങിയ പാകിസതാന് ബാബർ അസം- മുഹമ്മദ് റിസ്‌വാൻ കൂട്ടുകെട്ടാണ് മികച്ച സ്‌കോർ കണ്ടെത്താൻ സഹായിച്ചത്. 113 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 49 പന്തിൽ 70 റൺസാണ് ബാബർ നേടിയത്. 50 പന്തിൽ എട്ട് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 79 റൺസായിരുന്നു റിസ്‌വാന് അടിച്ചെടുത്തത്. ഹഫീസ് 32 റൺസ് നേടി.

Read Also : ടി20 ലോകകപ്പ്; ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

അതേസമയം തുടർച്ചയായ നാല് ജയത്തോടെ പാകിസ്താൻ സെമി ഉറപ്പിച്ചിട്ടുണ്ട്. യോഗ്യത റൗണ്ട് കടന്നു വന്ന നമീബിയ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയത്തോടെ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.

Story Highlights : T-20 Pakistan beat Namibia by 45 runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here