Advertisement

മന്ത്രിമാരുടെ മിന്നൽ സന്ദർശനം തുടരുന്നു; ഇത്തവണ എത്തിയത് വിദ്യാഭ്യാസ മന്ത്രി

November 2, 2021
Google News 1 minute Read

തിരുവനന്തപുരം പൂജപ്പുര പരീക്ഷ ഭവനിൽ മിന്നൽ സന്ദർശനം നടത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അപേക്ഷകർ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല എന്ന പരാതിയെ തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം. സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയായിരുന്നു മന്ത്രി പരീക്ഷാ ഭവനിൽ എത്തിയത്.

അപ്രതീക്ഷിതമായുള്ള മന്ത്രിയുടെ പരീക്ഷാഭവൻ സന്ദർശത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് പേജിലൂടെ തത്സമയം മന്ത്രി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പരീക്ഷാ ഭവനിൽ എത്തി ഓഫീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശിവൻ കുട്ടി ഉദ്യോഗസ്ഥരുമായും സംവദിച്ചു. പത്ത് മിനിട്ടോളം പരീക്ഷാഭവനിൽ ചെലവിടുകയും ചെയ്തു.

തിരുവനന്തപുരം പരീക്ഷാഭവനിൽ വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനിൽ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാഭവനിൽ മിന്നൽ സന്ദർശനം നടത്തിയത്. പരീക്ഷാഭവനിൽ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം

മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഇത്തരത്തിലുള്ള പരാതി ഇനിമേൽ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയ്ക്ക് ഉറപ്പു നൽകി. റിസപ്‌ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിർദേശം കൂടി നൽകിയാണ് മന്ത്രി മടങ്ങിയത്.

Story Highlights : v-sivankutty-visit-pareeksha-bhavan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here