Advertisement

കൊവിഡിനെതിരായ പോരാട്ടം തുടരണം; രണ്ടാം ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കണം: പ്രധാനമന്ത്രി

November 3, 2021
Google News 1 minute Read

കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഡോസ് വാക്സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജനങ്ങൾക്ക് വാക്സിൻ നൽകേണ്ട ചുമതല മുഖ്യമന്ത്രിമാർക്കുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ആദിവാസികൾക്കും ഉൾഗ്രാമങ്ങളിലും വാക്സിനേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ജില്ലകൾ തോറും കൊവിഡ് വാക്സിൻ വിതരണത്തിന് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കണം. എല്ലാവരിലും കൊവിഡ് വാക്സിനെത്തിക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണം. വാക്സിൻ വിതരണത്തിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കണം. ഉൾഗ്രാമങ്ങളിലും ആദിവാസികൾക്കും വാക്സിനേഷൻ ഉറപ്പാക്കണം. രണ്ടാം ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശിച്ചു.

Read Also : സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും ഇളവ്

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

Story Highlights : fight against covid must continue-PM MODI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here