ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (4-11-2021)

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി അതിര്‍ത്തിയില്‍; പാകിസ്താന് പരോക്ഷ വിമര്‍ശനം
കൊവിഡ് മഹാമാരിക്കിടെ നിയന്ത്രണങ്ങളോടെ ദീപാവലി ആഘോഷിച്ച് രാജ്യം. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത്. കരസേന മേധാവി ജനറല്‍ മുകുന്ദ് എം നരാവ്‌നെ ഇന്നലെ തന്നെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഹരിത മുന്‍ നേതാക്കളുടെ പരാതി; പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി കെ നവാസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് വ്യക്തമാക്കുന്നു. എംഎസ്എഫിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി.
12 രൂപ കുറച്ച് യു. പി; ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍
കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങളും നികുതി കുറച്ചു.
കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതി; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നു; ജോജു ജോർജിനെതിരെ പരാതി
നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നടൻ നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി പരാതി. കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആർ ടി ഒയ്ക്ക് പരാതി നൽകിയത്.
മോൻസനെതിരായ പോക്സോ കേസ്; ഡോക്‌ടേഴ്‌സിനെ ചോദ്യം ചെയ്തു
മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ ആരോപണ വിധേയരായ കളമശ്ശേരി ആശുപത്രിയിലെ ഡോക്‌ടേഴ്‌സിനെ ചോദ്യം ചെയ്തു.
മാറ്റമില്ലാതെ മുല്ലപ്പെരിയാർ ജലനിരപ്പ്; നീരൊഴുക്ക് ശക്തമായി തുടരുന്നു
എട്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റമില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. 6000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്
സംസ്ഥാനത്ത് ഡീസലിന് 12 രൂപ 13 പൈസയും പെട്രോളിന് 6 രൂപ 58 പൈസയും കുറഞ്ഞു
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെ ഇന്ധന നിരക്കില്‍ മാറ്റം. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 12 രൂപ 13 പൈസയും പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും കുറഞ്ഞു.
പെഗസിസ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക
പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. എന്‍എസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്.
Story Highlights : Todays Headlines (4-11-21)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here