മരക്കാര്‍ റിലീസ് തർക്കം; സർക്കാർ ഇന്ന് ചർച്ച നടത്തും

മോഹൻലാൽ നായകനായ മരക്കാർ സിനിമയുടെ തിയറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്റ്റ് ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാനാണ് സിനിമാസംഘടനകളും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തുക. ചർച്ചയിൽ നിർമാതാക്കളുടെ സംഘടനാ ഭാരവാഹികളും തീയറ്റർ ഉടമകളും പങ്കെടുക്കും.
Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.
Story Highlights :sajicheriyan-meeting-with-antonyperumbavoor-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here