ടി20 ലോകകപ്പ്; ടോസ് ഇന്ത്യക്ക്: സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ചു

ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ടോസ് നേടി ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അഫ്‌ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.
ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിൽ ഇടം നേടി. അതേസമയം സ്‌കോട്ട്‌ലന്‍ഡ് ടീമില്‍ മാറ്റമില്ല.
ഇന്ത്യൻ ടീം :
രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര.
സ്‌കോട്‌ലന്‍ഡ് ടീം:
ജോര്‍ജി മണ്‍സി, കെയ്ല്‍ കോട്‌സര്‍(ക്യാപ്റ്റന്‍), മാത്യൂ ക്രോസ്(വിക്കറ്റ് കീപ്പര്‍), റിച്ചി ബെരിംഗ്ടണ്‍, കാലും മക്ലിയോഡ്, മൈക്കല്‍ ലേസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, സഫ്യാന്‍ ഷെരിഫ്, അള്‍സഡൈര്‍ ഇവാന്‍സ്, ബ്രഡ്‌ലി വീല്‍.
Read Also : ടി20 ലോകകപ്പ്; നമീബിയയെക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നാലാം മത്സരമാണിത്. സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെയാകും ഇന്ത്യ ലക്ഷ്യമിടുന്നത്. വലിയ മാര്‍ജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. സ്‌കോട്‌ലന്‍ഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.
Story Highlights : t20 – india scotland match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here