Advertisement

ഋതുരാജിനെ പിടിച്ചുകെട്ടാനാവാതെ ബൗളർമാർ

November 6, 2021
Google News 2 minutes Read
fifties ruturaj gaikwad mushtaq

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗംഭീര ഫോം തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്‌വാദ്. തുടർച്ചയായ മൂന്ന് അർദ്ധസെഞ്ചുറികളാണ് താരം ടൂർണമെൻ്റിൽ ഇതുവരെ നേടിയത്. ഇന്ന് ഒഡീഷക്കെതിരെ 47 പന്തിൽ 81 റൺസെടുത്ത് പുറത്തായ താരം ഇതോടെ ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. 3 മത്സരങ്ങളിൽ നിന്ന് 212 റൺസാണ് ഋതുരാജ് ഇതുവരെ നേടിയത്. 161നു മുകളിൽ സ്ട്രൈക്ക് റേറ്റും 70നു മുകളിൽ ശരാശരിയും താരത്തിനുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവാണ് ഋതുരാജ്. (fifties ruturaj gaikwad mushtaq)

ആദ്യ മത്സരത്തിൽ തമിഴ്നാടിനെതിരെയും രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെയുമായിരുന്നു ഋതുരാജിൻ്റെ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തമിഴ്നാടിനെതിരെ 30 പന്തിൽ 51 റൺസെടുത്ത് ഋതുരാജ് പുറത്താവുകയായിരുന്നു. തമിഴ്നാട് മുന്നോട്ടുവച്ച 168 റൺസ് പിന്തുടർന്ന മഹാരാഷ്ട്രക്ക് വേണ്ടി മറ്റാർക്കും മികച്ച സ്കോർ പടുത്തുയർത്താനായില്ല. ആ കളി മഹാരാഷ്ട്ര 12 റൺസിനു പരാജയപ്പെട്ടു.

Read Also : വിഷ്ണു വിനോദിന്റെ പോരാട്ടം പാഴായി; കേരളത്തിന് രണ്ടാം തോൽവി

രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ 36 പന്തുകളിൽ ഫിഫ്റ്റിയടിച്ച ഋതുരാജ് ക്രീസിൽ തുടർന്നു. ടീമിൻ്റെ വിജയം ഉറപ്പിച്ചതിനു ശേഷമാണ് താരം മടങ്ങിയത്. 54 പന്തുകൾ നേരിട്ട താരം 80 റൺസെടുത്ത് 17ആം ഓവറിൽ പുറത്താവുകയായിരുന്നു. പഞ്ചാബ് മുന്നോട്ടുവച്ച 138 റൺസ് വിജയലക്ഷ്യം ഋതുരാജിൻ്റെ മികവിൽ 17.3 ഓവറിൽ മഹാരാഷ്ട്ര മറികടന്നു.

ഇന്ന് ഒഡീഷക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര ഋതുരാജിൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ മികവിൽ 183 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 35 പന്തുകളിൽ 55 റൺസെടുത്ത ഇന്ത്യൻ താരം കേദാർ ജാദവും മഹാരാഷ്ട്രക്കായി തിളങ്ങി. മറുപടിയിൽ ഒഡീഷ 156 റൺസെടുത്ത് എല്ലാവരും പുറത്തായി. മഹാരാഷ്ട്രയുടെ ജയം 27 റൺസിന്.

ഐപിഎലിൽ 635 റൺസെടുത്താണ് ഋതുരാജ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. കരിയറിൽ ഏറ്റവും മികച്ച ഫോമിലുള്ള താരം ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം 17 മുതലാണ് ന്യൂസീലൻഡിനെതിരായ ടി-20 പരമ്പര ആരംഭിക്കുക.

Story Highlights : 3 fifties for ruturaj gaikwad syed mushtaq ali trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here