Advertisement

പത്മ ഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി കെ.എസ് ചിത്ര

November 9, 2021
Google News 2 minutes Read
ks chitra padma bhushan

2021 ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. ഗായിക കെ.എസ് ചിത്ര ( ks chitra ) പത്മ ഭൂഷൺ പുരസ്‌കാരം ( padma bhushan ) ഏറ്റുവാങ്ങി. മലയാളികളായ ആറ് പേർക്കാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങൾ ലഭിച്ചത്.

രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചത്. 16 പേർക്ക് മരണാനന്തര ബഹുമതിയായി പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങൾ നൽകി. ഡോ. ബി.എം. ഹെഗ്‌ഡെ, ബി.ബി. ലാൽ, സുദർശൻ സഹോ , എന്നിവർ പത്മ വിഭൂഷൺ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ചലച്ചിത്ര പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിനും ശാസ്ത്ര സാങ്കേതിക വിദഗ്ദൻ നരീന്ദർ സിങ്ങ് കപനിക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ പുരസ്‌കാരം നൽകി. മുൻ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ, ആസാം മുൻ മുഖ്യമന്ത്രി തരുൺ ഗഗോയ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണും നൽകി. പത്മ ഭൂഷൺ പുരസ്‌കാരം 10 പേരും പത്മശ്രീ പുരസ്‌കാരം 102 പേരും സ്വീകരിച്ചു. മലയാളത്തിന് അഭിമാനമായി കേരളത്തിൽ നിന്ന് 6 പേരാണ് പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. ഗായിക കെ.എസ് ചിത്ര പത്മ ഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി.

Read Also : സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

കൈതപ്രം ദാമോദരൻ നമ്പൂതിരി പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു. അന്തരിച്ച കായിക പരിശീലകൻ ഒ.എം. നമ്പ്യാർക്കുള്ള പത്മശ്രീ പുരസ്‌കാരം ഭാര്യ കെ.വി. ലീല ഏറ്റ് വാങ്ങി. തോൽപാവകളി വിദഗ്ധൻ കെ.കെ. രാമചന്ദ്ര പുലവർ, അന്ധതയെ അതിജീവിച്ച സാഹിത്യകാരൻ ബാലൻ പുതേരി, ഡോ. ധനഞ്ജയ് ദിവാകർ സഗ്‌ദേവ് എന്നിവരാണ് പത്മശ്രീ പുരസ്‌കാരം സ്ഥീകരിച്ച മറ്റ് മലയാളികൾ.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ ,തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Story Highlights : ks chitra padma bhushan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here