കൊവാക്സിന് യു.കെ അംഗീകാരം; നവംബർ 22 മുതൽ പ്രാബല്യത്തിൽ

ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന് യു.കെ അംഗീകാരം നൽകി. കൊവാക്‌സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റീന്‍ വേണ നിബന്ധനയും പിന്‍വലിച്ചു. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി.
കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനും ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്‌സിനായ കൊവിഷീൽഡിനും ബ്രിട്ടൺ അംഗീകാരം നൽകിയിട്ടുണ്ട്. കൊവാക്‌സിന് പുറമേ ചൈനയുടെ സിനോ വാക്‌സിനുകളെയും ബ്രിട്ടൺ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also :കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
Story Highlights : UK approves Covaxin for international travellers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here