Advertisement

കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റ് അമ്മ

November 10, 2021
Google News 1 minute Read
mom sold 3 days old baby

മഹാരാഷ്ട്രയിൽ ദാരിദ്ര്യത്തെ തുടർന്ന് അമ്മ കുഞ്ഞിനെ വിറ്റു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അഹമ്മദ്‌നഗർ ജില്ലയിലെ ഷിർദി സ്വദേശിയായ 32 കാരി വിറ്റത്. മുംബൈ മുലുന്ദ് സ്വദേശിക്ക് 1.78 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ കൈമാറിയത്.

സെപ്റ്റംബറിലാണ് യുവതി കുഞ്ഞിനെ വിറ്റത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് നവംബർ 7ന് മൻപട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Read Also : രക്തം പടർന്നതല്ല, ഇതൊരു വിസ്മയ കാഴ്ച; 50000 വർഷം മുമ്പ് കടലിൽ നിന്ന് ഉയർന്നു വന്ന ബീച്ച്

കുഞ്ഞിന്റെ അമ്മ, കുഞ്ഞിനെ വാങ്ങിയ ആൾ, ഇടപാടിനായി സഹായിച്ച നാല് സ്ത്രീകൾ എന്നിവരടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Story Highlights : mom sold 3 days old baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here