Advertisement

തൃശൂർ പൂരത്തിന് നൽകിയ പ്രത്യേക അനുമതി കൽപാത്തി രഥോത്സവത്തിനും വേണം; കൗൺസിൽ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു

November 11, 2021
Google News 2 minutes Read
kalpathi ratholsavam palakkad municipality

കൽപാത്തി രഥോത്സവം ( kalpathi ratholsavam ) നടത്താൻ അനുമതി വേണമെന്ന് പാലക്കാട് നഗരസഭയിൽ ( palakkad municipality ) പ്രമേയം. തൃശൂർ പൂരത്തിന് നൽകിയ പ്രത്യേക അനുമതി കൽപാത്തി രഥോത്സവത്തിനും വേണമെന്നാണ് ആവശ്യം. ഉത്സവം അട്ടിമറിക്കാനാണോ സർക്കാർ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു. കൗൺസിൽ പ്രമേയം അകകണ്ഠമായി അംഗീകരിച്ചു.

കഴിഞ്ഞ തൃശൂർ പൂരം മാതൃകയിൽ രഥോത്സവം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ മുൻ നിർത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങൾ പ്രകാരം കൽപ്പാത്തി രഥോത്സവ നടത്തിപ്പ് അപ്രായോഗികമാണ്. രഥ സംഗമം, അന്നദാനം തുടങ്ങിയവ ഒഴിവാക്കാൻ ഉത്സവ സംഘാടകർ തയാറുമായിരുന്നു. എന്നാൽ ചെറിയ രഥങ്ങളുടെ പ്രയാണത്തിനു കൂടി അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഉത്സവത്തിനെത്തുന്നവരെ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം ആഘോഷസമിതിക്കാണെന്ന നിർദ്ദേശവും പ്രതിഷേധത്തിന് കാരണമായി.

Read Also : കൽപാത്തി രഥോത്സവം : രഥ പ്രയാണത്തിനും അനുമതിയില്ല

തൃശൂർ പൂരം മാതൃകയിൽ രഥോത്സവം നടത്താൻ പ്രത്യേക ഉത്തരവ് ഇറക്കണമെന്നാണ് ഉയരുന്ന ആവശ്യം. 14,15,16 തീയതികളിലാണ് കൽപാത്തി രഥോത്സവം.

Story Highlights : kalpathi ratholsavam palakkad municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here