Advertisement

തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി; അന്വേഷിക്കണമെന്ന് ലോകായുക്ത

November 11, 2021
Google News 1 minute Read
sand mining thottappalli lokayukta

തോട്ടപ്പള്ളിയിലിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്ത. ഖനനത്തിനെതിരായ പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം തേടി യോകായുക്ത സർക്കാരിന് നോട്ടീസ് അയച്ചു.

ആലപ്പുഴ തോട്ടപ്പള്ളിയിൽ ഒരു വർഷത്തിലധികമായി കരിമണൽ ഖനനം തുടരുകയാണ്. എന്നാൽ, ഇത് കരിമണൽ ഖനനം അല്ലെന്നും പ്രളയമുന്നൊരുക്കത്തിൻ്റെ ഭാഗമായ മണൽ നീക്കമാണെന്നാണ് സർക്കാർ വാദം. പക്ഷേ, ഇക്കാര്യത്തിൽ സമരസമിതിയും മത്സ്യത്തൊഴിലാളി യൂണിയനും പൊഴിമുഖത്ത് ഖനനം നടത്തുകയാണെന്ന് പറയുന്നു. ഇക്കാര്യത്തിൽ അഴിമതിയുണ്ടെന്നതിനു തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ലോകായുക്ത പറയുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഏഴ് സെക്രട്ടറിമാർക്ക് ലോകായുക്ത നോട്ടീസ് അയച്ചു.

Story Highlights : sand mining thottappalli lokayukta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here