Advertisement

മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

November 11, 2021
Google News 1 minute Read

മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ബസിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആറ് വിദ്യാർത്ഥികൾക്ക് പരുക്കുണ്ട്.

Read Also : ഇത് ഡൽഹിക്കാരുടെ പ്രിയപ്പെട്ട “ഓംലെറ്റ് അങ്കിൾ”….

ഇതിൽ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മാണിയോട് കൂടിയായിരുന്നു അപകടം. ബസിന് ബ്രേക്ക് നഷ്ടപ്പെടുകയും റോഡരികിൽ ഉണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. ഇടിയിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു.

Story Highlights : school-bus-accident-at-malappuram-thirunavaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here