Advertisement

പാലക്കാട് കൽപാത്തി രഥോത്സവം; സർക്കാർ തീരുമാനം ഇന്നറിയാം

November 12, 2021
Google News 2 minutes Read
kalpathi ratotsav Kerala decision today

പാലക്കാട് കൽപാത്തി രഥോത്സവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം. രഥപ്രയാണമടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ( kalpathi ratotsav Kerala decision today )

കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണ്. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കോവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്നായിരുന്നു ആവശ്യം. ദേവസ്വം വകുപ്പിനും ഈ നിലപാടാണുള്ളത്. മുഖ്യമന്ത്രിക്ക് മുന്നിലാണ് പ്രത്യേക അനുമതിയുമായി ബന്ധപ്പെട്ട ഫയൽ. ഇതിൽ മുഖ്യമന്ത്രി ഒപ്പുവയ്ക്കുമെന്നും രഥോത്സവ നടത്തിപ്പുമായി
ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുമെന്നുമാണ് മലബാർ ദേവസ്വം ബോർഡിൻറെ പ്രതീക്ഷ.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

തൃശൂർ പൂരം മാതൃകയിൽ പ്രത്യേക അനുമതിയുണ്ടായാൽ മാത്രമേ രഥപ്രയാണമടക്കമുള്ള ചടങ്ങുകൾ നടക്കൂ. ചെറിയ രഥങ്ങൾ വലിക്കാൻ മാത്രമാകും അനുമതി കിട്ടുക. രഥസംഗമം,അന്നദാനം തുടങ്ങിയവ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റിയ്ക്കും എതിർപ്പില്ല. രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. പ്രത്യേക അനുമതി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിനാകും വഴിവയ്ക്കുക.

Story Highlights : kalpathi ratotsav Kerala decision today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here