Advertisement

കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‍ത സംഭവം; സപ്ലൈകോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യമന്ത്രി

November 12, 2021
Google News 1 minute Read

കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‍ത സംഭവത്തിൽ സപ്ലൈ കോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത് നൽകിയ കപ്പലണ്ടി മിഠായിയാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. കപ്പലണ്ടി മിഠായിയിൽ വിഷാംശമുണ്ടെന്ന റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ട്വന്റി ഫോറാണ്.

കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുരുതരവീഴ്ചയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഗുണനിലവാരത്തിൽ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. കപ്പലണ്ടി മിഠായിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന അഫ്‌ളോടോക്‌സിൻ ബി വൺ കണ്ടെത്തിയത് സംബന്ധിച്ച സാംപിൾ പരിശോധനാ ഫലം മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ മന്ത്രി, ഭഷ്യ മന്ത്രി എന്നിവർക്ക് പ്രതിപക്ഷ നേതാവ് കൈമാറിയിരുന്നു.

Read Also : ഭക്ഷ്യ ഭദ്രതാ കിറ്റിൽ മായം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

അതിനിടെ സംഭവത്തിൽ സ്വമേധയാ ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു . സപ്ലൈകോ എംഡിയോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. മാത്രമല്ല സപ്ലൈ കോ മിഠായി സംഭരണം നടത്തിയത് അമിത വില നൽകിയെന്ന ആക്ഷേപം ഉയർന്നു വന്നിരുന്നു.

Story Highlights : peanut candy- Food kit-School-g r anil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here