ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (13-11-2021)

കനത്ത മഴ; തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ നാലുജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ന്യൂന മർദം രൂപപ്പെട്ടു; അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഈ ന്യൂന മർദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷവും വനം സെക്രട്ടറി ഇടപ്പെട്ടതായി രേഖകൾ. തമിഴ്നാടിന് അനുമതി നൽകാൻ വനം സെക്രട്ടറിയും സമ്മർദം ചെലുത്തിയെന്ന് വെളിവാക്കുന്ന രേഖകൾ ട്വന്റി ഫോറിന് ലഭിച്ചു.
ഇടുക്കി ഡാം ഇന്ന് തുറക്കില്ല; റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല; റോഷി അഗസ്റ്റിൻ
ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കും:എൻ വാസു
ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലെങ്കിലും ദർശനത്തിന് അവസരം നൽകും. എരുമേലിയിലും പത്തനംതിട്ടയിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഉറപ്പാക്കുമെന്നും തിരിച്ചറിയിൽ രേഖ നൽകിയാൽ ദർശനം ഉറപ്പാക്കുമെന്നും എൻ വാസു വ്യക്തമാക്കി.
ബേബി ഡാമിലെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയിൽ. മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാടിന്റെ കുറ്റപ്പെടുത്തൽ
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ശക്തമായ മഴ തുടരും
ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ അടുത്ത മണിക്കൂറുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും.
Story Highlights : Todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here