സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനമാണ് നീട്ടിയത്. ദേശവിരുദ്ധ പ്രപർത്തന നിരോധന നിയമം 1967 അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നടപടി. ( zakir naik islamic research foundation ban )
മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള സാക്കീർ നായ്ക്കിന്റെ പ്രസംഗങ്ങളെ തുടർന്നാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം 2016 ൽ സർക്കാർ നിരോധിച്ചത്.
Read Also : സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം
വിവാദ പ്രഭാഷകനായ സാക്കീർ നായിക്ക് ഇപ്പോൾ മലേഷ്യയിൽ കഴിയുകയണ്.
സാക്കിർ നായിക്കിന്റെ പേരിലുള്ള കേസുകളിലും സാക്കീർ അനവേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
Stroy Highlights: zakir naik islamic research foundation ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here