എല്‍ജെഡിയിലെ ഭിന്നത പരസ്യപ്പോരിലേക്ക്; ശ്രേയാംസ്‌കുമാര്‍ വിരുദ്ധ നേതാക്കള്‍ യോഗം ചേരും

എല്‍ഡിഎഫ് ഘടകക്ഷിയായ എല്‍ജെഡിയിലെ ഭിന്നത പരസ്യപോരിലേക്ക്. ശ്രേയാംസ് വിരുദ്ധ നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ജെഡിയില്‍ ഉടലെടുത്ത ഭിന്നതകളാണ് തുറന്ന പോരിലെത്തിയത്. സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശ്രേയാംസ്‌കുമാര്‍ പരിഗണിച്ചില്ലെന്നും വിമത നേതാക്കള്‍ ആരോപിക്കുന്നു.
ഷേയ്ഖ് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തിലാണ് ഇന്ന് യോഗം നടക്കുന്നത്. ഭിന്നതകള്‍ക്കൊപ്പം സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ്‌കുമാര്‍ രാജിവയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്രനേതൃത്വത്തെയും കണ്ടെങ്കിലും നടപടിയെടുത്തിരുന്നില്ല.
എന്നാല്‍ പാര്‍ട്ടിയിലെ ഏക എംപി കൂടിയായ ശ്രേയാംസ്‌കുമാറിനെ കൈവിടില്ലെന്ന നിലപാടാണ് ആദ്യഘട്ടം മുതല്‍ കേന്ദ്രനേതൃത്വവും സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് വിമതയോഗം ചേരാനുള്ള ഒരുക്കള്‍. അതേസമയം തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ നേരിടാന്‍ ശ്രേയാംസ്‌കുമാറും യോഗം വിളിച്ചേക്കും. ശനിയാഴ്ച പാര്‍ട്ടി അധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും ഒരു യോഗം കോഴിക്കോട് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Read Also : ജനതാദള്‍ എസുമായുള്ള ലയനം നടക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി എല്‍ജെഡി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍
കഴിഞ്ഞ ജൂലൈയില്‍ തന്നെ നേതൃമാറ്റം ആവശ്യപ്പെട്ട് ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള വിമത സംഘം ഡല്‍ഹിയിലെത്തിയിരുന്നു. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം.
Stroy Highlights: LJD issue, mv sreyamskumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here