Advertisement

രാഷ്ട്രപതി ഭവനിൽ സുരക്ഷാ വീഴ്ച; അനധികൃതമായി പ്രവേശിച്ച ദമ്പതികൾ അറസ്റ്റിൽ

November 17, 2021
Google News 0 minutes Read

രാഷ്ട്രപതി ഭവനിൽ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് ദമ്പതികൾ രാഷ്ട്രപതി ഭവനിൽ പ്രവേശിച്ചത്. കാറിലാണ് ഇവർ എത്തിയത്. അവിടെ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. കേന്ദ്ര ഏജൻസികളുടെയും ഡൽഹി പൊലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ ചോദ്യം ചെയ്തതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here