Advertisement

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു; യു.രാജീവന്‍ ഖേദപ്രകടനം നടത്തും

November 18, 2021
Google News 1 minute Read
congress workers suspended

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. മാങ്കാവ് ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് അഡ്വ.ജി സി പ്രശാന്ത് കുമാര്‍, അരക്കിണര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ തിരുവിച്ചിറ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഡിസിസി ജനറല്‍ സെക്രട്ടറി സുരേശ് കീച്ചമ്പ്രയ്ക്ക് പരസ്യ താക്കീതും നല്‍കി. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്റര്‍ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തും.

ഈ മാസം പതിമൂന്നിനാണ് സംഭവം. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടത്തിയ എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ കെപിസിസിയുടെ നിര്‍ദേശപ്രകാരം നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.

Read Also : മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകും; മുല്ലപ്പെരിയാർ മരംമുറിക്കൽ, മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്

കുറ്റക്കാര്‍ക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകരെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യു.രാജീവ് വിശദീകരണം നല്‍കിയിരുന്നത്.

Story Highlights: congress workers suspended, journalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here