Advertisement

കേന്ദ്രസർക്കാരിന്റെ പ്രചാരവേല കൊണ്ട് ജനരോക്ഷത്തെ മറികടക്കാനാകില്ല; കർഷകരെ അഭിനന്ദിച്ച് സീതാറാം യെച്ചൂരി

November 19, 2021
Google News 2 minutes Read

ധീരമായ പോരാട്ടം നടത്തിയ കർഷകർക്ക് അഭിവാദ്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാരിന്റെ പ്രചാരവേല കൊണ്ട് ജനരോക്ഷത്തെ മറികടക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം നടത്തിയപ്പോഴും ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. മിനിമം താങ്ങുവില സംബന്ധിച്ച് ഉറപ്പ് ലഭിച്ചില്ല. കർഷകരെ ആക്രമിച്ചവർക്കെതിരെ കടുത്ത നടപടികൾ വേണമെന്നും സമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദ കാർഷിക നിയമം പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നറിയിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത് രംഗത്തുവന്നു. പാർലമെന്റ് നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.

Read Also : ‘കർഷകരോഷം’: ഇത് ജനങ്ങളുടെ ഉജ്വല വിജയമെന്ന് കോൺഗ്രസ്

അതേസമയം ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്രമോദി അറിയിച്ചു.

Story Highlights: Farm laws: Sitaram Yechury demands Modi’s apology

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here