കോഴിക്കോട് ജില്ലയില്‍ കോളറയുടെ സാന്നിധ്യം; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ പ്രദേശത്തെ കിണറുകളില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു.
കഴിഞ്ഞയാഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യാമിന്‍ എന്ന രണ്ടരവയസുകാരന്‍ മരിച്ചിരുന്നു. വിവാഹ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരുന്നു വിഷബാധയേറ്റത്. ഇതേതുടര്‍ന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലാണ് കോളറയുടെ സാന്നിധ്യം.
Read Also : കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 15 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
Story Highlights : cholera, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here