Advertisement

ദത്ത് വിവാദം; അനുപമയ്‌ക്ക് കുഞ്ഞിനെ കാണാൻ അനുമതി നൽകി സംസ്ഥാന ശിശു ക്ഷേമ സമിതി

November 23, 2021
Google News 1 minute Read

അനുപമയ്‌ക്ക് കുഞ്ഞിനെ കാണാൻ അനുമതി നൽകി സംസ്ഥാന ശിശു ക്ഷേമ സമിതി. അൽപ സമയത്തിനകം നിർമ്മല ഭവനിലെത്തി അനുപമ കുഞ്ഞിനെ കാണും. അനുപമയ്‌ക്കൊപ്പം ഭർത്താവ് അജിത്തിനും കുഞ്ഞിനെ കാണാൻ അനുമതി നൽകി. ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റിവായ സാഹചര്യത്തിലാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാനായി സംസ്ഥാന ശിശു ക്ഷേമ സമിതി അനുമതി നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സമര പന്തലില്‍ നിന്നും പുറപ്പെട്ട അനുപമ നിർമ്മല ശിശു ഭവനിലെത്തി.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

നിർണായക ഡി.എൻ.എ പരിശോധന ഫലംത്തിൽ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്.

കൂടാതെ അനുപമയ്ക്ക് അഭിവാദ്യം അർപ്പിച്ച് വടകര എംഎൽഎ കെ.കെ.രമ. സമരപ്പന്തലിലെത്തി അനുപമയെ കണ്ടു. ഒരു അമ്മയുടെയും അച്ഛൻറെയും സഹനസമരത്തിന്റെ വിജയമാണിതെന്ന് കെ.കെ.രമ പറഞ്ഞു.

കുഞ്ഞിനെ കിട്ടുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അമ്മ അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ലഭിക്കാൻ ഇനി കുറച്ച് നിയമ നടപടികൾ മാത്രമേയുള്ളു. എത്രയും വേഗം കുഞ്ഞിനെ കൈയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ ലഭിക്കുന്നത്. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും. കുറ്റവാളികളെ ശിക്ഷിക്കും വരെ പോരാട്ടം തുടരും. എന്നാൽ സമരം എങ്ങനെ വേണമെന്ന് പിന്നീട് ആലോചിക്കുമെന്നും അനുപമ പ്രതികരിച്ചു.

Story Highlights : anupama-went-to-shishu-bhavan-to-see-the-baby-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here