ഇന്നത്തെ പ്രധാന വാർത്തകൾ ( 28-11-2021 )
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു ( nov 28 news round up )
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.65 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്നലെ വൈകിട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത മഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇതേ തുടർന്നാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. 900 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
കോട്ടത്തറ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചു [24 എക്സ്ക്ലൂസിവ്]
കോട്ടത്തറ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചതിനുള്ള തെളിവ് പുറത്ത്. കോട്ടത്തറ ആശുപത്രിയിൽ മികച്ച സൗകര്യം ഒരുക്കാതെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിന് വഴിയൊരുക്കി. റഫർ ചികിത്സാ പദ്ധതി പ്രകാരം 12 കോടി രൂപയാണ് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്ക് നൽകിയത്. പദ്ധതി തുടരാൻ 18 കോടി രൂപ നൽകണമെന്നാണ് ആശുപത്രി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ തുകയുടെ പകുതി മുടക്കിയെങ്കിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമായിരുന്നു.
അധ്യാപകരും അനധ്യാപകരുമുൾപ്പെടെ വാക്‌സിൻ എടുക്കാത്തത് 5000 ഓളം പേർ : മന്ത്രി വി.ശിവൻകുട്ടി
സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവർക്കെതിരായ തുടർനടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കും. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
മോഫിയയുടെ ആത്മഹത്യ; സി ഐ കരണമായേക്കാമെന്ന് എഫ്.ഐ.ആർ
ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐ സുധീറും കരണമായേക്കാമെന്ന് എഫ്.ഐ.ആർ. സിഐയുടെ പെരുമാറ്റം പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മോഫിയ ഭർത്താവിനെ അടിച്ചപ്പോൾ സിഐ കയർത്ത് സംസാരിച്ചു എന്നും കണ്ടെത്തൽ.
സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നു : പൊലീസ്
കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാർ ഡ്രൈവറുമായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കോടതിക്ക് കൈമാറി.
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ല : സർക്കാർ | 24 Exclusive
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ. മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും സർക്കാർ നിർദ്ദേശം നൽകി. ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദ്ദേശം. വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് കക്ഷികളുടെ മതം നോക്കിയല്ലെന്നും സർക്കാർ വ്യക്തമാക്കി. 24 exclusive ( dont seek religion for marriage registration )
Story Highlights : nov 28 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here