കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഷീൽഡ് വാക്‌സിൻ ( SII covishield ) ബൂസ്റ്റർ ഡോസായി ( booster dose ) ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച അപേക്ഷ ഡിസിജിഐക്ക് സമർപ്പിച്ചു. ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോൺ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി ഇതിനകം ആസ്ട്രസെനക്ക വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസിൽ കേന്ദ്രസർക്കാർ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിരുന്നു.
Read Also : ഒമിക്രോൺ: ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം
അതിനിടെ, ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. 23 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, നൈജീരിയ, യു.കെ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, ജർമനി, ഹോങ്ങ് കോങ്ങ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, നെതർലൻഡ്‌സ്, നോർവേ, സ്‌പെയ്ൻ, പോർചുഗൽ, സ്വീഡൻ, കാനഡ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights : SII covishield booster dose
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!