Advertisement

ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രൂപംകൊണ്ടു

December 3, 2021
Google News 3 minutes Read
jawad cyclone formed in bengal deep sea

ഉച്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ പുരി ജില്ലയിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. ( jawad cyclone formed in bengal deep sea )

യാസിനും ഗുലാബിനും ശേഷം 2021ൽ ഒഡീഷയിലെത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ജവാദ്.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നിലവിൽ വിശാഖപട്ടണത്തിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. രാവിലെ തീവ്ര ന്യൂനമർദമായി മാറിയ ജവാദ് ഉച്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയായിരുന്നു. വിശാഖപട്ടണത്തിന് 420 കിലോമീറ്റർ തെക്ക്-തെക്കുകിഴക്ക്, പാരാദ്വീപിൽ നിന്ന് 650 കിലോമീറ്റർ തെക്ക്-തെക്ക്-കിഴക്ക്, ഗോപാൽപൂരിൽ നിന്ന് 530 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്ക് എന്നിങ്ങനെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം.

ഞായറാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് പുരി ജില്ലയ്ക്ക് സമീപം കര തൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപാത്ര പറഞ്ഞത്. നാളെയും മറ്റന്നാളും 110 കി.മീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ടതിനാൽ അടുത്ത 48 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി. വിശാഖപട്ടണം, ശ്രീകാകുളം, പുരി, ഗഞ്ചം, ഗജപതി, ഭദ്രക്, ബാലസോർ, നയാഗഡ് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്.ഡിസംബർ ആറ് മുതൽ, മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Read Also : സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴലി രൂപപ്പെട്ടു

നിലവിൽ ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 46 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും എൻഡിആർഎഫ് സംഘം നിലയുറപ്പിച്ചിട്ടുണ്ടെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു.ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ് നാട്ടിലെയും ആന്ധ്രാപ്രദേശിലെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശ്രീകാകുളം, വിശാഖപട്ടണം, വിശ്യനഗരം ജില്ലകളിലാണ് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്. തമിഴ് നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങളിൽ ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കൽ, തിരുപ്പൂർ ജില്ലകൾക്ക് ഞായറാഴ്ച മഴ മുന്നറിയിപ്പുണ്ട്.

Story Highlights : jawad cyclone formed in bengal deep sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here