ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (03-11-21)

കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടും
എംഎസ്എഫ് നേതാവ് പി.പി ഷൈജലിനെ പുറത്താക്കി മുസ്ലിം ലീഗ്; അച്ചടക്കം ലംഘിച്ചെന്ന് വിശദീകരണം
ഇന്ന് പള്ളികളില്‍ പ്രഖാപിച്ച പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത പിന്‍മാറിയത് മുസ്‌ലിം ലീഗിന് തിരിച്ചടിയായിട്ടുണ്ട്. ഇത് മറികിടക്കാന്‍ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് പ്രത്യക്ഷ സമരവുമായി രംഗത്ത് വരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. അട്ടപ്പാടിയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 ഗര്‍ഭിണികള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവല്ല പീഡനം; പ്രതിയെ പുറത്താക്കി സിപിഐഎം
തിരുവല്ല പീഡനം, ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ച് സിപിഐഎം. സിപിഐഎം പ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച നാസറിനെതിരെയാണ് നടപടി.
കെഎഎസിന് ഐഎഎസിനേക്കാൾ ശമ്പളം; പ്രതിഷേധവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ
കെഎഎസ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കൂടുതൽ. പ്രതിഷേധവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്ത്. മുഖ്യമന്ത്രിയോട് എതിർപ്പറയിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകൾ രംഗത്തെത്തി
തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; പൊലീസ്
തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി 24 നോട് പറഞ്ഞു.
തിരുവല്ലയില്‍ സിപിഐഎം നേതാവിന്റെ കൊലപാതകം; നാല് പ്രതികള്‍ കസ്റ്റഡിയില്‍
തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു ചാത്തങ്കേരി, നന്ദു, പ്രമോദ്, ഫൈസി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഉള്‍പ്പെട്ട വേങ്ങല്‍ സ്വദേശി അഭി എന്നയാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.
Story Highlights : Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here