Advertisement

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്

December 4, 2021
Google News 1 minute Read
mullaperiyar dam water level drops

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകൾ 60 സെൻറീമീറ്റർ ആണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.

അതേ സമയം രാത്രിയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തരുത് എന്ന കേരളത്തിൻറെ ആവശ്യം ഇന്നലെയും തമിഴ്നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്.  അധികജലം ഒഴുകി എത്തിയതോടെ പെരിയാറിൽ ആറടിയോളം ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് ഇപ്പോഴും തുടരുന്നത്.

Read Also : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന ഉണ്ട്. അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം എന്ന ആവശ്യവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ ഇന്ന് ഉപവാസ സമരം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്യും.

Story Highlights : mullaperiyar dam water level drops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here