24 മൂന്നാം വാർഷികാഘോഷവേളയിൽ കലാധരന്റെ വീട്ടിലേക്ക് വീണ്ടും ജെസി എബ്രഹാം എത്തി

2019ലെ ശിശുദിനത്തിൽ ഓട്ടോറിക്ഷ അപകടത്തിൽ പരിക്കേറ്റ് തുടർചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായ പാലക്കാട് അയിലൂരെ കലാധരൻറെ വാർത്ത സമൂഹമനസാക്ഷിക്ക് മുന്നിൽ അവതരിപ്പിച്ചത് 24 ആണ്. കലാധരൻ്റെ ചികിത്സയ്ക്ക് വേണ്ട മൂന്ന് ലക്ഷം രൂപ നൽകിയത് ഷൊർണൂർ സ്വദേശിനിയായ ജെസി എബ്രഹാമാണ്. 24 മൂന്നാം വാർഷികാഘോഷവേളയിൽ കലാധരൻ്റെ വീട്ടിലേക്ക് വീണ്ടും ജെസി എബ്രഹാം എത്തി.
2019ലെ ശിശുദിനത്തിലാണ് ഓട്ടോ ഡ്രൈവറായിരുന്ന കലാധരന്റെ കാലുകൾ തളർത്തിയ അപകടം. നാട്ടുകാരുടെ സഹായത്താൽ 20 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ചികിത്സയാൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തുടർ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായിരുന്നു കലാധരന്റെ കുടുംബം.
ഭാര്യ ലത തൊഴിലുറപ്പു പദ്ധതിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് 2 കുട്ടികൾ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. 24 വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ചികിത്സാ ചിലവ് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ജെസി എബ്രഹാം എത്തിയത്.
Story Highlights : jesy abraham visit kaladharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here