Advertisement

സന്ദീപിന്റെ കൊലപാതകം : പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചു

December 5, 2021
Google News 1 minute Read
sandeep murder culprits

സിപിഐഎം പെരിങ്ങറ ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകൾക്കുമായി 5 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പൊലീസിന്റെ അപേക്ഷ നാളെ പരിഗണിക്കും. ( sandeep murder culprits )

റിമാൻഡിലുള്ള അഞ്ച് പ്രതികളെയും കൊവിഡ് പരിശോധനക്ക് ശേഷം ആലപ്പുഴയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊല്ലപ്പെട്ട പിബി സന്ദീപ് കുമാറിന്റെ വീട് സന്ദർശിക്കും.

തിരുവല്ലയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. യുവമോർച്ച പ്രവർത്തകനായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നതിനാൽ പ്രതികൾ ആസൂത്രിതമായി കൊലപ്പെടുത്താൻ ഉറച്ചാണ് കൃത്യം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

Read Also : സന്ദീപ് കൊലക്കേസ് രാഷ്ട്രീയ കൊലപാതകമെന്ന് വരുത്തി തീർക്കാൻ ശ്രമം; പൊലീസിനെ സിപിഐഎം ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി

വ്യക്തി വൈരാഗ്യമെന്ന് ജില്ലാ പൊലീസ് മേധാവി തന്നെ പറയുമ്പോഴും കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് സിപിഐഎം ശ്രമമെന്ന് ബിജെപി ആരോപിച്ചു. രക്തസാക്ഷിയെ കിട്ടിയതിന്റെ ആഹ്ലാദമാണ് സി പി ഐഎം നേതാക്കൾക്കെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

Story Highlights : sandeep murder culprits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here