Advertisement

നാഗാലാന്‍ഡ് കൊല: സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

December 7, 2021
Google News 1 minute Read

നാഗാലാന്‍ഡ് കൊല: സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അഫ്സ്പ പിന്‍വലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് നാഗാലാന്‍ഡ് സംഭവം അടിവരയിടുന്നത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവന:

”നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ കുറഞ്ഞത് 17 ആളുകളും ഒരു സൈനികനും കൊല്ലപ്പെടാന്‍ ഇടയാക്കിയ സൈനികാക്രമത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുകയും ചെയ്യുന്നു. ‘ഇന്റലിജന്‍സ് പിഴവ്’ മൂലമാണ് ഈ ക്രൂരമായ കൊലപാതകങ്ങള്‍ നടന്നതെന്ന സൈന്യത്തിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. സമഗ്രമായ അന്വേഷണം സമയബന്ധിതമായി നടത്തി കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണം. സായുധസേനാ പ്രത്യേകാധികാര നിയമം (AFSPA) അഫ്സ്പ പിന്‍വലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ സംഭവം അടിവരയിടുന്നത്.”

Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…

നാഗാലാന്‍ഡില്‍ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രംഗത്തെത്തിയിരുന്നു. ആത്മരക്ഷാര്‍ഥമാണ് സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് അമിത് ഷായുടെ വിശീകരണം. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സൈന്യത്തിലെ 21 സൈനികര്‍ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസെടുത്തു. പ്രകോപനമില്ലാതെയാണ് സൈന്യം ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Story Highlights : nagaland-massacre-cpim-says-military-explanation-unsatisfactory-afspa-should-be-withdrawn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here