Advertisement

മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികളായ ഭർത്താവും മാതാപിതാക്കളും; ജാമ്യാപേക്ഷ നൽകി

December 10, 2021
Google News 1 minute Read

ആലുവയിൽ നി‍യമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ ജാമ്യാപേക്ഷ നൽകി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ഭർത്താവും മാതാപിതാക്കളുമാണ് ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ആത്മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികൾ ആരോപിച്ചു. ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.

Read Also : സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി

അതേസമയം കഴിഞ്ഞ ദിവസം ആലുവയിൽ നി‍യമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, മാതാപിതാക്കൾ എന്നിവരുടെ ഹർജിയാണ് തള്ളിയത്. മോഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഇവരുടെ വാദം.

എന്നാൽ സുഹൈലിന്‍റെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മൊഫിയ പർവീൺ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Story Highlights : mofiya-parveen-suicide-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here