മൊഫിയ കേസ്; പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധമെന്ന് പൊലീസ്; പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്

മൊഫിയ പര്‍വീന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്. തീവ്രവാദം സംബന്ധിച്ച പരാമർശം കോടതിയിൽ പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അഷ്‌റഫ്, നെജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശം.
Read Also : പി ജി ഡോക്‌ടേഴ്‌സ് സമരം; സർക്കാർ സ്വീകരിച്ചത് അനുകൂല നിലപാട്, വിഷയം കോടതിയുടെ പരിഗണനയിൽ: ആരോഗ്യമന്ത്രി
സമരത്തിനിടെ ഡിഐജിയുടെ കാര്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്.
കൂടാതെ പൊലീസിന്റെ തീവ്രവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്ന പൊലീസ് നയം കേരളത്തിന് അപമാനമെന്ന് അൻവർ സാദത്ത് എം എൽ എ വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here