Advertisement

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്ന് ഇനി തിരുവനന്തപുരത്ത്; ലുലു ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

December 16, 2021
Google News 1 minute Read
thiruvananthapuram lulu inauguration

അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമം. തിരുവനന്തപുരം ലുലു മാൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ 9 മണി മുതലാണ് മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്‌നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്.

2 ലക്ഷം ചതുരശ്രയടി, വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം. ഗ്രോസറി, പഴം പച്ചക്കറികൾ, വൈവിധ്യമാർന്ന മറ്റുൽപ്പനങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് കെയർ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പർമാർക്കറ്റ്. ഇത് കൂടാതെ ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉൽപ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ടെക്‌നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

പല രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായിഒരേ സമയം 2,500പേർക്ക് ഇരിക്കാൻ ആകുന്ന ഫുഡ് കോർട്ട് സജ്ജമാണ്. ഇതിനു പുറമെ സ്റ്റാർ ബക്ക്‌സ് മുതൽ നാടൻ വിഭവങ്ങൾ വരെ ഒരുക്കി കഫേകളും റസ്റ്റോറന്റ്കളും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വിനോദത്തിന്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫൺട്യൂറ എന്ന ഏറ്റവും വലിയ എന്റർടെയിന്മെന്റ് സെന്ററും മാളിൽ ഒരുങ്ങിക്കഴിഞ്ഞു. 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഫൺട്യൂറ നിർമ്മിച്ചിരിക്കുന്നത്.

അത്യാധുനിക മികവോടെ 12 സ്‌ക്രീൻ സൂപ്പർ പ്ലക്‌സ് തീയേറ്ററും സജ്ജമാകുന്നുണ്ട്. 15000ത്തോളം പേർക്കാണ് നേരിട്ടും അല്ലാത്തെയും തൊഴിലവസരം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 600 ഓളം പേർ ലുലു ഗ്രൂപ്പിന്റെ നേരിട്ടുള്ള സ്റ്റാഫായി ലുലു മാളിൽ ഇതിനകം ജോലി ചെയ്യുന്നുണ്ട്.

Read Also : “ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”; തമിഴ്‌നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് സൈന്യം

എടിഎം, കറൻസി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങൾക്ക് പുറമെ മാളിന്റെ എല്ലായിടത്തും ആയാസരഹിതമായി എത്തുന്നതിനായിഎല്ലാ നിലകളിലും ലിഫ്റ്റും, എസ്‌കലേറ്ററുകളും സജ്ജമാണ്. അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഫാർമസി, ആംബുലൻസ്, ഫസ്റ്റ് എയ്ഡ് എന്നിവയും ഇവിടെയുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും മാളിൽ ഏർപ്പെടുത്തിയിട്ടുണ്ട് മറ്റൊരു മാളിലും കാണാൻ ഇടയില്ലാത്ത രീതിയിൽ ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീൽ ചെയറും, ഹെൽപ് ഡെസ്‌കും മാളിലുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ആയി ഫീഡിങ് റൂമും ഒരുങ്ങിക്കഴിഞ്ഞു.

വിശാലമായ പാർക്കിംഗ് സംവിധാനം മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതുമായ വാഹന പാർക്കിംഗ് ഉറപ്പ് തരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ് മാളിലുള്ളത്. ഇതിൽ ബേസ്‌മെന്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, ഓപ്പൺ പാർക്കിംഗ് ഏരിയയിൽ അഞ്ഞൂറ് വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യമുണ്ടാകും.

ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽകെഎസ്ആർടിസിയുടെ പുതിയ സിറ്റി സർവീസുകളും ഈ വഴിയുള്ള യാത്രക്കായി കൂട്ടിനെത്തും. ലുലു മാളിന് സമീപം തന്നെ ബസ്സ് സ്റ്റോപ് ഉള്ളത് കൊണ്ട് ബസിൽ വന്നാലും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ യാത്രക്കാർക്ക് വേഗം മാളിലേക്കു കടക്കാം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Story Highlights : thiruvananthapuram lulu inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here