Advertisement

2 കണ്ടെയ്നർ നിറയെ കന്നുകാലികൾ, 59 പശു തല; അസമിൽ രണ്ട് പേർ അറസ്റ്റിൽ

December 17, 2021
Google News 1 minute Read

അസമിൽ പശു സംരക്ഷണ നിയമം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് കന്നുകാലിക്കടത്ത് വ്യാപകം. ബിശ്വനാഥ് ജില്ലയിൽ കന്നുകാലികളെ നിറച്ച രണ്ട് കണ്ടെയ്നറുകൾ പൊലീസ് പിടികൂടി. 59 പശു തലകളും കണ്ടെയ്‌നറിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലാണ്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറുകൾ പിടികൂടിയത്. ഇതിനായി ബിശ്വനാഥ് ജില്ലയിൽ ഒരു താൽക്കാലിക ചെക്കിംഗ് പോയിന്റും പൊലീസ് സ്ഥാപിച്ചിരുന്നു. ലഖിംപൂർ ഭാഗത്ത് നിന്നാണ് കണ്ടെയ്‌നറുകൾ വരുന്നതെന്ന് പൊലീസ് പറഞ്ഞു. കന്നുകാലികളുടെ നിയമപരമായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

“ലഖിംപൂരിൽ നിന്ന് അനധികൃതമായി കന്നുകാലികളെ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്‌നറുകൾ വരുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. HR-38R-7855, HR-38Q-9812 എന്നീ രജിസ്‌ട്രേഷൻ നമ്പറുകളുള്ള വാഹനങ്ങൾ തടഞ്ഞു. പരിശോധനയിൽ 59 കന്നുകാലി തലകൾ കണ്ടെത്തി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അഷ്‌റഫുൾ ഇസ്‌ലാം, വികാഷ് കുമാർ എന്നിവരാണ് പിടിയിലായത്.” ഉദ്യോഗസ്ഥൻ പറഞ്ഞു.

Story Highlights : 59-cattle-heads-seized-assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here