ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മുൻ ചീഫ് മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നടപടിയുമായി ഹൈക്കോടതി

തൊടുപുഴ മുൻ ചീഫ് മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നടപടിയുമായി ഹൈക്കോടതി. മോൻസൺ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമശിച്ച എസ് സുദീപിനോട് ഈ മാസം 23ന് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഹൈക്കോടതിക്കെതിരെ എസ് സുദീപ് നവമാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ പരിശോധിക്കാനും നിർദേശം നൽകി. സുദീപിൻറെ എഫ് ബി പോസ്റ്റുകൾ പരിശോധിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്കാണ് നിർദേശം നൽകിയത്. മോൻസൺ മാവുങ്കൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
അതേസമയം മോൻസൻ കേസിൽ ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെന്‍റും സഹകരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഐ.ജി ലക്ഷ്മണയ്ക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ തെളിവുകൾ കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
Story Highlights : Facebook post criticizing the High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here