കെ.എസ് ഷാനിന്റെ കൊലപാതകം; തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം, പൊലീസ് അന്വേഷണം നടക്കട്ടെ: വത്സൻ തില്ലങ്കേരി

കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ താനാണെന്ന ആരോപണം ആസൂത്രിതമെന്ന് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി. ഇന്നലെ ആലപ്പുഴയിൽ പോയിരുന്നു. പൊതു യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു.
കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ വത്സൻ തില്ലങ്കേരിയെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സൻ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് പി കെ ഉസ്മാൻ ആരോപിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി ആലപ്പുഴയിൽ വെട്ടേറ്റ് മരിച്ചത് രണ്ട് നേതാക്കളാണ്. എസ് ഡി പി ഐയുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് എസ് ഡി പി ഐ ആരോപിക്കുന്നത്.
Read Also : കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ വത്സൻ തില്ലങ്കേരി; എസ്.ഡി.പി ഐ
അതേസമയം ആലപ്പുഴ ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights : Valsan Thillankeri on KS Shan’s murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here