ബിജെപി പ്രതിഷേധം; ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി; ജില്ലാ കളക്ടർ

ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് സർവകക്ഷി യോഗം മാറ്റിയത്.
എല്ലവരെയും പരിഗണിച്ചുകൊണ്ട് വിവാദങ്ങളില്ലാതെ സർവകക്ഷി യോഗം ചേരണം എന്ന് മന്ത്രി നിർദേശം നൽകി. ഇന്ന് സർവകക്ഷി യോഗം ചേരില്ല. നാളത്തേക്ക് ചേരും. ബിജെപിക്ക് അസൗകര്യമുണ്ട് അതും പ്രസക്തമാണ് ഇതുകൂടി പരിഗണിച്ച് മന്ത്രി സജി ചെറിയാനുമായി ജില്ലാ കളക്ടർ നടത്തിയ ആശയ വിനമയത്തിലാണ് യോഗം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന നിലപാടാണ് സർക്കാരിനുള്ളത് എന്ന് മന്ത്രി അറിയിച്ചു. രൺജിത്തിന്റെ സംസ്‍കാരം ഇന്ന് പൂർത്തീകരിച്ച് എല്ലാ പാർട്ടി നേതാക്കളുടെ സമയം അനുസരിച്ചാകും യോഗം നാളെ നടക്കുക.
Story Highlights : allparty-meeting-changed-tommorow-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here