സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായ 16 കാരന്റെ ചികിത്സയ്ക്ക് വേണം സുമനസ്സുകളുടെ സഹായം

സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായ മകന്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം. ആലുവ ചെങ്ങമനാട് സ്വദേശി അബ്ദുൽ കരീമിന്റെ കുടുംബമാണ് ജീവിത ചെലവും ചികിത്സ ചിലവും താങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്. വാടക കൊടുക്കാൻ നിവർത്തിയില്ലാത്തതിനാൽ വീട് വിട്ടും ഇറങ്ങേണ്ട സ്ഥിതിയിലാണ്. ( help 16 year old cerebral palsy child )
ജന്മനാ കഴുത്തിന് താഴേക്ക് തളർന്ന് പോയതാണ് അൻസിലിന്റെ ശരീരം. നീണ്ട പതിനാറ് വർഷങ്ങൾ. ശൈശവവും ബാല്യവും കൗമാരവുമെല്ലാം നാല് ചുവരുകൾക്കുളളിലായപ്പോൾ അൻസിലിന്റെ ലോകം തന്റെ മാതാപിതാക്കളിലേക്ക് മാത്രമായി ചുരുങ്ങി. ചികിത്സയുടെ ആദ്യഘട്ടത്തിൽ ഡോക്ടർമാർ നൽകിയ കരുത്തിൽ അബ്ദുൽ കരീം മകനുമായി കേരളത്തിലെ പല ആശുപത്രികളിലും കയറി ഇറങ്ങി. ഏഴ് വർഷത്തെ ചികിത്സക്കൊടുവിലാണ് അൻസിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയത്.
16 വയസ്സിനിടെ മൂന്ന് തവണ ന്യുമോണിയ ബാധിച്ചു. മൂന്ന് തവണയും ഗുരുതരാവസ്ഥ തരണം ചെയ്തു. ചികിത്സക്കായി ചെലവായത് ലക്ഷങ്ങൾ. ഉളളത് വിറ്റ് പെറുക്കിയാണ് വീട് വാങ്ങിയത്. അത് പണയത്തിന് നൽകിയ തുക കൊണ്ട് ചികിത്സ തുടർന്നു. വാടക മുടങ്ങിയാൽ ഇനിയെങ്ങോട്ട് എന്നതാണ് ഈ കുടുംബത്തിന് മുന്നിലെ ചോദ്യം.
ജീവിത പ്രാരാബധങ്ങളിൽ പ്രയാസമനുഭവിക്കുന്ന കരീമും കുടുംബവും സുമനസുകളുടെ സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്.
Story Highlights : help 16 year old cerebral palsy child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here