ഹർഭജൻ സിംഗ് വിരമിച്ചു

ക്രിക്കറ്റിൻ്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലിൽ ഹർഭജൻ സജീവമായിരുന്നു.
1998ൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹർഭജൻ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവർ ഓർഡർ ബാറ്റർ കൂടിയായ ഹർഭജൻ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റിൽ 2224 റൺസും നേടിയിട്ടുണ്ട്. 236 ഏകദിന മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളിൽ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഐപിഎൽ ടീമുകളിലും കളിച്ച ഭാജി 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകളാണ് നേടിയത്.
Story Highlights : harbhajan singh retired from cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here