ഇന്നത്തെ പ്രധാന വാർത്തകൾ ( 24-12-2021)
പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു ( news round up dec 24 )
പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നെയിൽ ആയിരുന്നു അന്ത്യം.
ആലപ്പുഴ ഇരട്ടകൊലപാതകം; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുന്നു; നിര്‍ദ്ദേശം നല്‍കി ഡിജിപി
ആലപ്പുഴ കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. സിൻഡിക്കേറ്റ് നടപടി സർവകലാശാല നിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം. സർവകലാശാല നടപടികൾ ചോദ്യം ചെയ്‌ത സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം.
ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു; കഠിന തണുപ്പിന് നേരിയ ശമനം
ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് അൽപം കുറവ് വന്നു. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Story Highlights : news round up dec 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here