Advertisement

രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനി ഹരിഹരൻ പരോളിലിറങ്ങി

December 27, 2021
Google News 1 minute Read

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഹരിഹരൻ പരോളിലിറങ്ങി. മുപ്പത് ദിവസത്തേക്കാണ് പരോൾ. നളിനിയുടെ അമ്മ പദ്മ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരോൾ നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

രണ്ട് ഡിഎസ്പിമാരുടെ നേതൃത്വത്തിൽ അൻപത് പേരടങ്ങുന്ന പൊലീസ് സംഘം റൊട്ടേഷൻ അടിസ്ഥാനത്തിൽ, നളിനിയ്ക്ക് സുരക്ഷയ്ക്കും കാവലിനുമായി ഒപ്പമുണ്ടാകും. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്നാട് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളാി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.

Story Highlights :rajiv-gandhi-assassination-case-nalini-hariharan-released-on-parole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here