നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം

നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഇഎസ്എസ് പീച്ചി ഒബ്‌സർവേറ്ററിയിൽ 1.9 തീവ്രത രേഖപ്പെടുത്തി.
Read Also : തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്ത് ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കാട്ടാക്കട താലൂക്കിൽ വാഴിച്ചൽ വില്ലേജിൽ കണ്ടംതിട്ട, വാവോട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സമാനമായ അനുഭവം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിലൊന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
Story Highlights : earthquake near neyyar dam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here