Advertisement

ഗാനങ്ങൾ ബാക്കി… കൈതപ്രം വിശ്വനാഥന് വിട; സംസ്‌കാരം ഇന്ന്

December 30, 2021
Google News 0 minutes Read
kaithapram cremation today

സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

ഇന്നലെ വൈകീട്ടോടെയാണ് അതുല്യകലാകാരൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചത്. അർബുദ രോഗ ബാധിതനായിരുന്നു. കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപത്തഞ്ചോളം ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായാണ് സിനിമ ലോകത്തേക് കടന്നു വന്നത്.ദേശാടനം , കളിയാട്ടം തുടങ്ങിയ ജയരാജ് ചിത്രങ്ങളിൽ സംഗീത സഹായിയായി പ്രവർത്തിച്ചു. കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here