Advertisement

മകന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടി പ്രദീപ് ലയതരംഗ്

January 3, 2022
Google News 2 minutes Read
pradeep layatharang

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് തബലിസ്റ്റായ പ്രദീപ് ലയതരംഗ്. കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതിനിടയിലാണ് മകന്റെ ആകസ്മികമായ അപകടം സംഭവിക്കുന്നത്.

ഡിസംബര്‍ മാസം 10ന് രാത്രി തിരുവനന്തപുരം മുട്ടടയില്‍ വെച്ചാണ് 23കാരനായ അര്‍ജുന്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചത്. ജോലി കഴിഞ്ഞ് പേരൂര്‍ക്കടയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടാകുന്നത്. ഇതോടെ കെട്ടുപോയത് ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയാണ്. ചിരിച്ചും കളിച്ചും പഠിച്ചും വീടിന്റെ വിളക്കാകേണ്ട അര്‍ജുന്‍ ഇപ്പോള്‍ നാലുചുമരുകള്‍ക്കുള്ളിലാണ് കഴിയുന്നത്. അപകടം കഴിഞ്ഞുള്ള ഏഴ് ദിവസം കോമാ സ്‌റ്റേജിലായിരുന്നു.

ബിടെക് അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ അര്‍ജുന്‍ സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി നോക്കുകയായിരുന്നു. നിലവില്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലാണ് അര്‍ജുന്റെ ചികിത്സ. ആറുമാസമെങ്കിലും ചികിത്സ തുടരേണ്ടതുണ്ട്. ചികിത്സയ്ക്കും മരുന്നിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി ദിവസവും വലിയൊരു തുക ചിലവാകുന്നുണ്ട്. നിരവധി പേരുടെ കൈകളില്‍ നിന്നും പണം കടം വാങ്ങിയും മറ്റുമാണ് പ്രദീപ് കുടുംബം പുലര്‍ത്തുന്നത്. ചികിത്സയ്ക്ക് വേറെയും പണം വേണം.

Read Also : ഇല്ലായ്മയില്‍ നിന്ന് പങ്കുവയ്ക്കുമ്പോഴാണ് ആഘോഷങ്ങള്‍ക്ക് മൂല്യമേറുന്നത്; ഹൃദയംതൊട്ടൊരു വിഡിയോ

കൊവിഡിനെ തുടര്‍ന്ന് പരിപാടികള്‍ ഇല്ലാതായതോടെ അര്‍ജുന്റെ ചികിത്സയ്ക്ക് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലെ തബലിസ്റ്റായിരുന്ന ഈ കലാകാരന്‍. അര്‍ജുനെ നിറമുള്ള ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സുമനസുകളുടെ സഹായമാണ് ഇനിയീ കുടുംബത്തിനാവശ്യം.

ACCOUNT NUMBER: 0821101292508

IFSC: CNRB000821

CANARA BANK, SASTHAMANGALAM

Story Highlights : pradeep layatharang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here