Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (2-1-22)

January 3, 2022
Google News 1 minute Read
Todays Headlines

തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

വീണ്ടും പൊലീസിന്റെ ക്രൂരമര്‍ദനം; ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ പുറത്ത്

covid-19

സംസ്ഥാനത്ത് കുട്ടികൾക്കായി 551 വാക്സിനേഷൻ കേന്ദ്രങ്ങൾ; ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി 551 വാക്സിനേഷൻ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും. വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വീണാ ജോർജ്

നിലപാട് മാറ്റി എസ്.രാജേന്ദ്രന്‍; ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ പങ്കെടുക്കില്ല. രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലെ ഇളവില്‍ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. 

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന്; എസ്.രാജേന്ദ്രനെതിരായുള്ള നടപടി ചര്‍ച്ചയായേക്കും

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമളിയില്‍ തുടക്കമാകും. രാവിലെ 9 മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 

കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച

പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്സിൻ രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം.

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; ബംഗാളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കും

രാജ്യത്തെ കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 30,000 കടന്നു. ഒമിക്രോണ്‍ കേസുകള്‍ 1700 നടുത്തെത്തി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,877 കൊവിഡ് കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. 50 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 510 ആയി.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here